സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു; പിക്കപ്പ് വാന്‍ കയറി യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2023 07:58 PM |
Last Updated: 16th February 2023 07:58 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ യുവാവ് പിക്കപ്പ് വാന്‍ കയറി മരിച്ചു. മുടിയൂര്‍ക്കോണം സ്വദേശി ആകാശാണ് (19) മരിച്ചത്. പന്തളം - മാവേലിക്കര റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സഹയാത്രികനായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ ഇവരെ ഇടിക്കുകയുമായിരുന്നു. ആകാശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സാരമായി പരിക്കേറ്റ അഭിജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകർക്കെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ