കോണ്‍ഗ്രസ് യോഗത്തില്‍ തമ്മിലടി; പിജെ കുര്യനെതിരെ പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 10:19 PM |
Last Updated: 17th February 2023 10:19 PM | A+A A- |

കോണ്‍ഗ്രസ് യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ തമ്മില്‍ ഏറ്റുമുട്ടല്‍. മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ഒരു വിഭാഗം പിജെ കുര്യനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണ് തര്‍ക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
പ്രവര്‍ത്തകര്‍ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. ജില്ലയൊട്ടാകെ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടല്‍. രണ്ട് ദിവസം മുന്‍പ് നടന്ന പത്തനംതിട്ട ഡിസിസി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യോഗത്തിനിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി വിആര്‍ സോജി പോലീസിനെ സമീപിച്ചിരുന്നു.
പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മിലുള്ള വാക്‌പോരുണ്ടായത്. കഴിഞ്ഞ ദിവസം യോഗത്തില്‍ നിന്നും ഇറങ്ങി പോയ മുന്‍ ഡിസിസി പ്രസിഡന്റുമാരുടെ നടപടി ശരിയല്ലെന്നു പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞതും തര്‍ക്കം രൂക്ഷമാക്കിയിരുന്നു. പ്രശനങ്ങള്‍ക്ക് കാരണം കുര്യനും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആലുവ ശിവരാത്രി: നാളെയും മറ്റന്നാളും മദ്യശാലകൾക്ക് നിയന്ത്രണം, ബാറും തുറക്കില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ