കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 09:45 PM |
Last Updated: 17th February 2023 09:45 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അമൽ ആണ് മുങ്ങി മരിച്ചത്.
സ്കൂളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. ഇതിൽ അമൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആണ് സംഭവം. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആലുവ ശിവരാത്രി: നാളെയും മറ്റന്നാളും മദ്യശാലകൾക്ക് നിയന്ത്രണം, ബാറും തുറക്കില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ