ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മരണം; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി; സംസ്ഥാനത്ത് അത്യപൂര്‍വം 

By സമകാലികമലയാളം ഡെസ്ക്  |   Published: 17th February 2023 05:28 PM  |  

Last Updated: 17th February 2023 05:28 PM  |   A+A-   |  

kavya_death

അപകടത്തിന്റെ സിസിടിവി ദൃശ്യം, കാവ്യ

 


കൊച്ചി: തൃപ്പൂണിത്തുറയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. 

സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയാണിതെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി. 2022 നവംബര്‍ 17 നാണ് തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഉദയംപേരൂര്‍ സ്വദേശി കാവ്യ മരിച്ചു. കാവ്യയുടെ സ്‌കൂട്ടറില്‍ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് കാവ്യ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് കയറി യുവതി മരിച്ചു. നിശ്ചിത അകലം പാലിക്കാതെ ബസ് വന്നതും അപകടകാരണമായി. അതിനാല്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വര്‍ണത്തിന്റെ ബെല്‍റ്റ് ബക്കിള്‍, ക്രൂഡ് ചെയിന്‍; ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത് 407 ഗ്രാം; തൃശൂര്‍ സ്വദേശി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ