മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; കൈയുടെ മസിലില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 07:55 AM  |  

Last Updated: 17th February 2023 07:55 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മാവേലിക്കരയില്‍  സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. കേസിലെ പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് ഒളിവിലാണ്.

മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്ത് തെക്കേക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഇടത് കൈയുടെ മസിലില്‍ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നായിരുന്നു മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക; ട്രഷറി സേവനങ്ങള്‍ തടസ്സപ്പെടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ