ഉമ്മന്‍ ചാണ്ടിയെ മറികടന്നു; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് നാലാം സ്ഥാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 08:31 AM |
Last Updated: 17th February 2023 08:32 AM | A+A A- |

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയൽ
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത്. ഇ കെ നായനാര്‍, കെ കരുണാകരന്‍, സി അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
സംസ്ഥാനത്തു തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡ് പിണറായിക്കാണ്. സി അച്യുതമേനോനെ (2,364 ദിവസം) 2022 നവംബര്‍ 14നാണ് പിണറായി മറികടന്നത്. അച്യുതമേനോന്‍ ഒരു മന്ത്രിസഭാകാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടു മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്.
തുടര്‍ച്ചയായി രണ്ടു മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രം. ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).
ഈ വാര്‍ത്ത കൂടി വായിക്കൂ
'ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്'; ഇഡിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ