പൊലീസ് 'എയറിൽ', ആകാശ് ഫെയ്‌സ്‌ബുക്കിൽ, കാപ്പ ചുമത്താൻ നീക്കം

ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ  ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണെന്ന് ആക്ഷേപം.
ആകാശ് തില്ലങ്കേരി / ഫയല്‍ ചിത്രം
ആകാശ് തില്ലങ്കേരി / ഫയല്‍ ചിത്രം

കണ്ണൂർ : ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താൻ നീക്കം. ഇതിന്റെ ഭാ​ഗമായി ആകാശ് ഉൾപെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ ആകാശിനെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ  ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണെന്നാണ് ആക്ഷേപം. ഫേയ്‌സ്ബുക്കിലൂടെയാണ് പരാതിക്കാരിയായ ശ്രീലക്ഷ്‌മിയെ അധിക്ഷേപിക്കുന്നത്. എന്നാൽ ഒളിവിൽ പോയ ആകാശിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പേരാവൂർ ഡിവൈഎസ്‌പിയുടെ വിശദീകരണം.

എന്നാൽ ആകാശിന്റെ പ്രകോപനത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. സമൂഹമാധ്യമങ്ങളിലൂടെ മറുപടി പറയേണ്ടെന്നും ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർ‌ട്ടി പറഞ്ഞു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് സിപിഎമ്മിനെ വെട്ടിലാക്കി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേയ്‌സ്‌ബുക്കിൽ പറഞ്ഞ ഒരു കമന്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാധ്യങ്ങളിലൂടെ ആകാശ് അധിക്ഷേപിക്കുന്നുവെന്നും പാർട്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ നേതാക്കൾ സിപിഎമ്മിന് പരാതി നൽകി. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നാണ് നേതാക്കളുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com