‌ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 10:03 PM  |  

Last Updated: 18th February 2023 10:03 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു അധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. 

മധ്യപ്രദേശിലെ റായ്പൂരിൽ വച്ചാണ് അപകടമുണ്ടായത്. ഫീൽഡ് സ്റ്റഡിയുടെ ഭാ​ഗമായി നടത്തിയ യാത്രയ്ക്കിടെയാണ് അപകടം. ജിയോളജി ബിരുദ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ