പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2023 06:37 PM |
Last Updated: 18th February 2023 06:37 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. മാരാമൺ ഭാഗത്താണ് അപകടം. ചെട്ടിക്കുളങ്ങര സ്വദേശി എബിൻ, കണിമങ്കലം സ്വദേശികളായ മെറിൻ, മെസിൻ എന്നിവരാണ് ഒഴിക്കിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും. കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്നുള്ള സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍; രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് സിപിഎം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ