എഴുത്തുകാരി സിത്താരയുടെ ഭർത്താവ് അബ്ദുൽ ഫഹീം അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2023 04:23 PM |
Last Updated: 18th February 2023 04:24 PM | A+A A- |

ഒ വി അബ്ദുള്‍ ഫഹീം
ദുബായ്: കണ്ണൂര്‍ തലശ്ശേരി സ്വദേശി ഒ വി അബ്ദുള്‍ ഫഹീം (48) അന്തരിച്ചു. ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വച്ചാണ് അന്ത്യം.
ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഫഹീം. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. 10 ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഫഹീമിന്റെ മരണം.
പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഓ വി സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍, സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബൈക്കില്‍ ടോറസ് ഇടിച്ചു; ആലുവയില്‍ വിദ്യാര്‍ഥിനി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ