അട്ടപ്പാടിയിലെ ആദിവാസികളെ പറ്റിച്ച് 34 ലക്ഷം രൂപ തട്ടി; രണ്ട് പേർക്കെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 09:44 PM |
Last Updated: 19th February 2023 09:44 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: വായ്പ നൽകാമെന്ന് പറഞ്ഞ് അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ഭാരത് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ യൂണിറ്റ് മാനേജരെയും ക്രഡിറ്റ് മാനേജരെയും പ്രതിയാക്കി പൊലീസ് കേസ് എടുത്തു.
വായ്പ നൽകാമെന്ന് പറഞ്ഞാണ് ഇരുവരും ചേർന്ന് അപേക്ഷ വാങ്ങിയത്. ഇതിനുപിന്നാലെ ആദിവാസികളുടെ പേരിൽ ലോൺ പാസാക്കുകയും തുക പ്രതികൾ കൈക്കലാക്കുകയും ചെയ്തു. പണം തട്ടിയ വിവരം അപേക്ഷ നൽകിയവർ അറിഞ്ഞില്ല. ലോൺ തുകയ്ക്ക് പുറമേ തിരിച്ചടവ് തുകയും ഇവർ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ജിജോ തില്ലങ്കേരിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ