350 കോടിയുടെ തട്ടിപ്പ്; തിരുവനന്തപുരത്ത് ഫിനാന്‍സ് കമ്പനി മാനേജര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 04:25 PM  |  

Last Updated: 19th February 2023 04:25 PM  |   A+A-   |  

suresh

അറസ്റ്റിലായ സുരേഷ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കേച്ചേരി ഫിനാന്‍സ് കിളിമാനൂര്‍ ബ്രാഞ്ച് മാനേജര്‍ സുരേഷ് കുമാറാണ് പിടിയിലായത്.

രണ്ട് വര്‍ഷം മുമ്പാണ് കേച്ചേരി ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടന്നത്. 35 ബ്രാഞ്ചുകളിലായി 350 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേച്ചേരി ഫിനാന്‍സ് ഉടമയായിരുന്ന വേണുഗോപാലിനെ കഴിഞ്ഞ വര്‍ഷം കൊട്ടാരക്കരയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കിളിമാനൂര്‍ ബ്രാഞ്ചില്‍ 25 നിക്ഷേപകരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്. കിളിമാനൂരില്‍ നിന്ന് മാത്രം 12 കോടി തട്ടിയെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് പണവും പലിശയും ആവശ്യപ്പെട്ട് സമീപച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഇസ്രയേലില്‍ ബിജു മുങ്ങിയത് ആസൂത്രിതമായി; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: കൃഷിമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ