ചുവപ്പ് കണ്ട കാളയെ പോലെ കറുപ്പ് കണ്ട പിണറായി: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 09:07 PM  |  

Last Updated: 19th February 2023 09:07 PM  |   A+A-   |  

k-surendran

ഫയല്‍ ചിത്രം

 

തൃശൂർ: ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായിയെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സി പി എം പാലൂട്ടി വളർത്തിയ ക്രിമിനൽ സംഘമാണ് കണ്ണൂരിൽ ഇപ്പോൾ അഴിഞ്ഞാടുന്നത്. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണ്. ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയാറാകണം, സുരേന്ദ്രൻ പറഞ്ഞു. ‌ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽനിന്നും മനസിലാകുന്നതെന്നും അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. തീവ്രവാദ സംഘത്തെ വളർത്തിയതിന് ജനങ്ങളോട് മാപ്പ് പറയാൻ സി പി എം നേതൃത്വം തയാറാവണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

"ഈ പേക്കൂത്ത് പ്രതിഷേധാർഹം, മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടത്": വിമർശനവുമായി കെ സുധാകരൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ