70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 03:57 PM |
Last Updated: 19th February 2023 03:57 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 588 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AS 935284 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AR 604775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്
മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ AN 303459, AO 182573, AP 249619, AR 547560, AS 226362, AT 545547, AU 687137, AV 459698, AW 366919, AX 585998, AY 353042, AZ 792484 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. AN 935284, AO 935284, AP 935284, AR 935284, AT 935284, AU 935284, AV 935284, AW 935284, AX 935284, AY 935284, AZ 935284 എന്നീ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനം. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ