ഒരു അന്വേഷണവും പിണറായി വിജയനെ തൊടില്ല, ശിവശങ്കർ ജയിലിൽ കിടക്കട്ടെ; എംവി ​ഗോവിന്ദൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 09:08 AM  |  

Last Updated: 19th February 2023 11:51 AM  |   A+A-   |  

mv_govindan

എംവി ഗോവിന്ദന്‍

 

തിരുവനന്തപുരം. ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയനെ തൊടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശിവശങ്കർ പാർട്ടി വക്താവല്ല. അയാൾ ജയിലിൽ കിടക്കട്ടെ. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണ ഏജൻസി വ്യാജ തെളിവാണ് കോടതിയിൽ ഹാജരാക്കിയതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലൊരു ക്രിമിനലിനെ പാർട്ടിക്കുള്ളിൽ വേണ്ട. ജനവിരുദ്ധമായതൊന്നും പാർട്ടി ചെയ്യില്ല. 

സംസ്ഥാനം വർധിപ്പിച്ച നികുതി കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രം നികുതി വർധിപ്പിച്ചാൽ സിപിഎം സമരം ചെയ്യും. കേന്ദ്രം നികുതി വർധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് കേരളം കൂട്ടുമ്പോൾ പ്രതിഷേധിക്കുന്നത്. അത് രാഷ്ട്രീയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ കാസർകോട് നിന്നും ആരംഭിക്കാനിരിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയ്ക്ക് മുന്നോടിയായാണ് എം വി ഗോവിന്ദന്റെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് സുരക്ഷയൊന്നും ഒരുക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടുന്നത് ചാവേറുകളാണ്. അവരെ സമരക്കാർ എന്ന് വിളിക്കാൻ കഴിയില്ല. അതേസമയം ഇന്ന് കോഴിക്കോട് എത്തുന്ന മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ മുഖ്യമന്ത്രിക്ക് നേരെ നിരവധി ഇടങ്ങിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. കോഴിക്കോട് മീഞ്ചന്ത ആട്ട്‌സ് ആൻഡ് സയൻസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അന്ന് രാഷ്ട്രീയ മറയുണ്ടായിരുന്നു, ഇന്ന് അത് പൊട്ടിവീണു, സിപിഎം അര്‍ദ്ധ തീവ്രവാദ പാര്‍ട്ടി'; സി പി ജോണ്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ