ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ വാതിൽ റോഡിൽ വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 06:48 AM  |  

Last Updated: 19th February 2023 06:48 AM  |   A+A-   |  

ksrtc

കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ അടര്‍ന്നു വീണ നിലയില്‍

 

തൊടുപുഴ: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്ന് റോഡിൽ വീണു. കട്ടപ്പനയിൽ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്കു പോയ ബസിന്റെ പിന്നിലെ വാതിലാണ്  അടർന്നു വീണത്. 

ഇടുക്കി ടൗണിനു സമീപം വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. വിജാഗിരിയുടെ വെൽഡിങ് തുരുമ്പെടുത്തതാണു വാതിൽ തകരാൻ ഇടയായത്. ഇതോടെ, അടയ്ക്കാനായി കെട്ടിയിരുന്ന കയറിൽ വാതിൽ തൂങ്ങിക്കിടക്കുകയായിരുന്നു. 

ഈ സമയം ഡോറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഉണ്ടായില്ല. ഉടൻ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി വാതിൽ എടുത്ത് ബസിനകത്തു വച്ചു യാത്ര തുടർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ