കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കൊച്ചി സ്വദേശി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 07:40 AM  |  

Last Updated: 20th February 2023 07:40 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തൃശൂർ; തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. 

ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൃഷിപഠിക്കാൻ പോയ സംഘം തിരിച്ചെത്തി; ബിജുവിനെ കണ്ടെത്താൻ ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ