ആത്മീയത പറഞ്ഞ് അടുത്തു, ന​ഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; മുൻ വൈദികൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 09:13 AM  |  

Last Updated: 20th February 2023 09:13 AM  |   A+A-   |  

sexual_abuse_former_priest_arrest

അറസ്റ്റിലായ സജി തോമസ്

 

കൊച്ചി; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ വൈദികൻ അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസ് (43) ആണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. 

മാർത്തോമാ സഭാംഗമായ ഇയാളെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു. 2021-മുതൽ സസ്പെൻഷനിലാണ്. ആത്മീയ കാര്യങ്ങൾ പറഞ്ഞാണ് യുവതിയുമായി പ്രതി പരിചയത്തിലാകുന്നത്. തുടർന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേത്തുടർന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഴാം ക്ലാസു മുതൽ എംഡിഎംഎ ഉപ​യോ​ഗം, ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ