ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഇന്ന്; അസീസ് സെക്രട്ടറി പദം ഒഴിഞ്ഞേക്കും

By സമകാലികമലയാളം ഡെസ്ക്  |   Published: 20th February 2023 08:11 AM  |  

Last Updated: 20th February 2023 08:13 AM  |   A+A-   |  

rsp_asis

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതില്‍ എ എ അസീസ് യോഗത്തില്‍ നിലപാട് വ്യക്തമാക്കും. അസീസ് ഒഴിഞ്ഞാല്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയായേക്കും. 

സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് എ എ അസീസ് അടുത്തിടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ ആദ്യം കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ അസീസ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

എന്നാല്‍ സമ്മേളനത്തില്‍ അസീസിനെ തന്നെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥ എ എ അസീസ് അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ സിപിഎമ്മിന്റെ ജനകീയപ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ