അറ്റകുറ്റപ്പണി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2023 05:39 PM |
Last Updated: 20th February 2023 05:39 PM | A+A A- |

തിരുവനന്തപുരം വിമാനത്താവളം /ഫയല്‍ ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് റൺവേ അടച്ചിടുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി ഇല്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ