സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 08:09 PM  |  

Last Updated: 20th February 2023 08:09 PM  |   A+A-   |  

treasury

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി, ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ലക്ഷം ആയിരുന്നു. 

25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാനായിരുന്നു ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പരിധി 25 ലക്ഷമാക്കി വെട്ടിച്ചുരുക്കിയത്. നേരത്തെ ഒരു കോടി രൂപ വരെയുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ അനുവദിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തില്ലങ്കേരിയിലേത് രക്തസാക്ഷികളുടെ പാരമ്പര്യം, പാര്‍ട്ടിയുടെ മുഖം ആകാശല്ല; തള്ളി പി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ