സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തി; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 08:25 PM  |  

Last Updated: 21st February 2023 08:25 PM  |   A+A-   |  

karipur airport

കരിപ്പൂര്‍ വിമാനത്താവളം, ഫയല്‍ ചിത്രം

 

കോഴിക്കോട്: സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ പിടിയില്‍. വടകര സ്വദേശി മുഹമ്മദ് സഫ് വാന്‍ ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച ഒരു കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്.

നേരത്തെ, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് തുന്നല്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് വീണ്ടും ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വരാത്തിനുള്ളില്‍ നിന്ന് ക്യാപ്സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊലീസുകാരുടെ ക്രിമിനല്‍ ബന്ധം, റാങ്ക് വ്യത്യാസമില്ലാതെ നടപടി; ലഹരി പരിശോധനയ്ക്ക് പ്രത്യേക കിറ്റ്: ഡിജിപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ