ചെരിപ്പിനുള്ളില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം; പാലക്കാട് സ്വദേശി പടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 02:21 PM  |  

Last Updated: 21st February 2023 03:07 PM  |   A+A-   |  

gold seized

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. ഇയാളുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് തുന്നല്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് വീണ്ടും ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വരാത്തിനുള്ളില്‍ നിന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി

കഴിഞ്ഞ ദിവസങ്ങളിലും യാത്രക്കാരില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ