ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് പര്യടനം തുടരുന്നു; വൈകീട്ട് കണ്ണൂരിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടിയാണിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ടോടെയാണ് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് കടക്കുന്നത്. രാവിലെ 10 ന് ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. 

തുടര്‍ന്ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ്, കാലിക്കടവ് ( തൃക്കരിപ്പൂര്‍ മണ്ഡലം), പയ്യന്നൂര്‍, പഴയങ്ങാടി ( കല്യാശേരി മണ്ഡലം) എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇന്നലെ കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തത്. 


സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടിയാണിത്. പി കെ ബിജുവാണ് ജാഥാ മാനേജര്‍. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥാംഗങ്ങള്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. മാര്‍ച്ച് 18 ന് തിരുവനന്തപുരത്താണ് സമാപനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com