മലമ്പുഴയില്‍ വീണ്ടും പുലിയിറങ്ങി, രണ്ടു പശുക്കളെ കൊന്നു; ഭീതിയില്‍ നാട്ടുകാര്‍ 

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 02:38 PM  |  

Last Updated: 21st February 2023 02:38 PM  |   A+A-   |  

leopard

പശുവിനെ പുലി ആക്രമിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

 

പാലക്കാട്:  മലമ്പുഴയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. രണ്ടു പശുക്കളെ കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. അനക്കം കെട്ട് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പുലിയെ കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
 
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് മറഞ്ഞത്്. അതേസമയം ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ