ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; വിലക്കുമായി ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2023 02:14 PM |
Last Updated: 21st February 2023 02:14 PM | A+A A- |

ഹൈക്കോടതി, ഫയല്‍ ചിത്രം
കൊച്ചി: ക്ഷേത്ര ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ ഒറ്റപ്പാലം ക്ഷേത്ര ഭരണസമിതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭരണസമിതിയില്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്.
ഒറ്റപ്പാലം ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ഷ
ഡിവൈഎഫ്‌ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തളളി. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ