ട്രെയിന്‍ മാറിക്കയറി; ടിടിഇ യുവതിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി

യുവതി മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  ട്രെയിന്‍ മാറിക്കറിയതിന് ടിടിഇ യാത്രക്കാരിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി. കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. 

ട്രെയിന്‍ മാറിക്കയറിയതിനാണ് ടിടിഇയുടെ അതിക്രമം. മെമുവിന് പകരം ട്രെയിന്‍ മാറി ഇന്റര്‍സിറ്റിയില്‍ യുവതി കയറുകയായിരുന്നു. തലശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്കാണ് യുവതി വന്നത്. 

സംഭവത്തില്‍ യുവതി മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കി. ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുകാട്ടി, യുവതിക്കെതിരെ ടിടിഇയും പരാതി നല്‍കിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com