വിഐപി സുരക്ഷയ്ക്ക് ഇനി ഡപ്യൂട്ടി കമ്മീഷണര്‍; ജയദേവ് ഐപിഎസിന് ചുമതല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 09:08 PM  |  

Last Updated: 22nd February 2023 09:08 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍/എക്‌സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി ഡപ്യുട്ടി കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചു. എഐജി തസ്തികയ്ക്ക് തുല്യമായ എക്‌സ് കേഡര്‍ തസ്തികയാണ് സൃഷ്ടിച്ചത്. പൊലീസ് ആസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജയദേവ് ഐപിഎസിനെ വിഐപി സുരക്ഷയ്ക്കുള്ള ഡപ്യുട്ടി കമ്മിഷണറായി നിയമിച്ചു. നിലവിലെ ചുമതലകളില്‍ അദ്ദേഹം തുടരും.

ഇന്റലിജന്‍സ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും വിഐപി സുരക്ഷ. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചു. പുരാവസ്തു തട്ടിപ്പു നടത്തിയ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധം പുലര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്തശേഷം തിരിച്ചെടുത്ത ഐജി ലക്ഷ്മണിനെ ട്രെയിനിങ് ഐജിയായി നിയമിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്; സമ്പന്നനായ വിദേശ മലയാളി നേടിയത് മൂന്ന് ലക്ഷം രൂപ, ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ