വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
By സമകാലികമലയാളം ഡെസ്ക് | Published: 22nd February 2023 09:55 PM |
Last Updated: 22nd February 2023 09:55 PM | A+A A- |

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം, സ്ക്രീൻഷോട്ട്
തൃശൂർ : വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്.
വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണം; സര്‍ക്കാരിനോട് ബാര്‍ ഉടമകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ