വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണം, സംസ്ഥാനം വിട്ടുപോവാന്‍ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 03:29 PM  |  

Last Updated: 22nd February 2023 03:29 PM  |   A+A-   |  

Vijay Babu

വിജയ് ബാബു, ഫെയ്‌സ്ബുക്ക്

 

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പോവരുതെന്ന നിബന്ധന ഒഴിവാക്കി. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു.

അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് ജാമ്യ നിബന്ധനകളില്‍ ഭേദഗതി വരുത്തുന്നതെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് പറഞ്ഞു. യാത്ര ചെയ്യുകയെന്നത് ഒരാളുടെ മൗലിക അവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞു. യാത്ര ചെയ്യണമെങ്കില്‍ അതു പുതുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യ നിബന്ധനകളില്‍ ഇളവു തേടി വിജയ് ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. നടന്‍ എന്ന നിലയില്‍ തുടര്‍ച്ചയായ യാത്ര അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു അപേക്ഷ നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചികിത്സയില്‍ ആയിരുന്നെന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമായിരുന്നു, കിട്ടിയിരുന്നത് നല്ല സൂചനകള്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ