നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു, തലകീഴായി മറിഞ്ഞ് റോഡില്‍ വട്ടംകറങ്ങി കാര്‍; പിഞ്ചുകുഞ്ഞടക്കം രക്ഷപ്പെട്ടു

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 07:11 PM  |  

Last Updated: 22nd February 2023 07:11 PM  |   A+A-   |  

accident

നിയന്ത്രണം വിട്ട് കാര്‍ തലകീഴായി മറിഞ്ഞതിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

കോഴിക്കോട്: കരുമലയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. തലകീഴായി മറിഞ്ഞ കാര്‍ വട്ടത്തില്‍ കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. പൂനൂര്‍ തേക്കിന്‍തോട്ടം സ്വദേശികളായ നാലംഗ കുടുംബമാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. കൈയ്ക്കു പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ