താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രധാനപ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 05:42 PM  |  

Last Updated: 22nd February 2023 05:42 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാനാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അഷ്‌റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്ത് സ്വര്‍ണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തര്‍ക്കമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഇടയായത്. അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയി വിലപേശി കിട്ടാനുള്ള സ്വര്‍ണ്ണവും പണവും കൈക്കലാക്കാനായിരുന്നു ഇവരുടെ പദ്ധതി.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും അലി ഉബൈറാനെ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. കേസില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി  പൊലീസ് നേരത്തെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ അലി ഉബൈറാന്‍ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍; ഗുരുതര അനാസ്ഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ