എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം; 28ന് പരീക്ഷ ഇല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 08:49 AM  |  

Last Updated: 22nd February 2023 08:49 AM  |   A+A-   |  

sslc, higher secondary model exams rescheduled

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. 

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽപരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എനിക്കും കുറേ തല്ലു കിട്ടിയിട്ടുണ്ട്, ഭാവിയിൽ ​ഗുണം ചെയ്യും'; പൊലീസ് മർദനത്തിൽ കീറിയ മുണ്ടും ഷർട്ടും ധരിച്ചെത്തി, ആശ്വസിപ്പിച്ച് മന്ത്രി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ