കാട്ടുതേനീച്ചയുടെ കുത്തേറ്റ്  ടാപ്പിങ്ങ് തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd February 2023 01:44 PM  |  

Last Updated: 22nd February 2023 01:44 PM  |   A+A-   |  

BEE

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കാട്ടുതേനീച്ചയുടെ കുത്തേറ്റ്  ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പികെ രാജപ്പന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു.

മരുതുംകാട് തേനമല എസ്റ്റേറില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.  കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിങ്ങ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിച്ചു. 

തലയിലും ശരീരത്തിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികള്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ