ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം; രണ്ടു വീടുകള്‍ തകര്‍ത്തു; എത്രയും വേഗം പിടികൂടുമെന്ന് മന്ത്രി
By സമകാലികമലയാളം ഡെസ്ക് | Published: 22nd February 2023 08:47 AM |
Last Updated: 22nd February 2023 08:47 AM | A+A A- |

ഫയല്‍ ചിത്രം
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഒറ്റയാന്‍ അരിക്കൊമ്പന്റെ ആക്രമണം. ശാന്തന്‍പാറയില്‍ പുലര്‍ച്ചെ ഒരുമണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ വീടുകള്‍ തകര്‍ത്തു. ചുണ്ടലില്‍ മാരിമുത്തു, അറുമുഖന്‍ എന്നിവരുടെ വീടുകളാണ് കാട്ടാന തകര്‍ത്തത്.
ഇടുക്കിയില്‍ പരിഭ്രാന്തി പരത്തുന്ന ഒറ്റയാനെ എത്രയും വേഗം പിടികൂടുമെന്ന് വനംമന്ത്രി അറിയിച്ചു. അരിക്കൊമ്പനെ തളയ്ക്കാന്‍ ദൗത്യം സംഘം ഉടന്‍ എത്തും. പി ടി സെവനെ തളച്ച ദൗത്യസംഘം തന്നെ ഇടുക്കിയിലെത്തും. സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ അടക്കമുള്ളവര്‍ പങ്കെടുക്കും. മൂന്നു കുങ്കിയാനകള്‍ ഉള്‍പ്പെടെ 23 അംഗ സംഘമാണ് ദൗത്യത്തിനായി വയനാട്ടില്‍ നിന്നുമെത്തുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ