11കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 27വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 09:13 PM  |  

Last Updated: 23rd February 2023 09:13 PM  |   A+A-   |  

askar

അസ്‌കറലി

 

മഞ്ചേരി: 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മഞ്ചേരി പോക്സോ അതിവേഗകോടതി 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ചു. പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശി അസ്‌കറലിയെയാണ് (26) ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്.

മയക്കുമരുന്ന് നല്‍കി ബലാaccused was jailed for 27 yearsത്സംഗം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ബലാത്സംഗം ചെയ്തതിന് പത്തുവര്‍ഷം കഠിനതടവ്, 25,000 രൂപ പിഴ, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ച് വര്‍ഷം വീതം കഠിനതടവ്, 20,000 രൂപ വീതം പിഴ, കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്നു വര്‍ഷം കഠിനതടവ്, 10,000 രൂപ പിഴ എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പ്രതി പിഴയടക്കുകയാണെങ്കില്‍ സംഖ്യ മുഴുവനായും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ