ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലഹരിക്കെണിയില്‍പ്പെടുത്തി മയക്കുമരുന്ന് കാരിയറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കുട്ടിയുടെ വീടും സ്‌കൂളും കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണമാണ് നടത്തിവരുന്നതെന്ന് അന്വേഷണസംഘ തലവന്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. മകലെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ കൊല്ലുമെന്ന് ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

ലഹരിമാഫിയയുടെ ഭീഷണി കണക്കിലെടുത്ത് വിദ്യാർത്ഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി വിദ്യാർത്ഥിനിയെ ചില്‍ഡ്രന്‍സ്ഹോമിലേക്ക് മാറ്റണമെന്ന് സിഡബ്ല്യുസിയോട് പൊലീസ് ശുപാര്‍ശ ചെയ്തു. എന്നാല്‍ പൊലീസ് നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com