ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍

'ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകും'- സിപിഎമ്മിനെതിരെ ​ഗവർണർ

മുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെ അനുകൂലിച്ച സിപിഎം ഇപ്പോൾ നിലപാട് മാറ്റുന്നുവെന്ന ആരോപണവുമായി ​ഗവർണർ. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം അവരുടെ നിലപാട് മാറ്റമെന്നും അദ്ദേഹം ആരോപിച്ചു. 

മുത്തലാഖിൽ ഇഎംഎസിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. നിലപാട് മാറ്റം ഇഎംഎസിന്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്നുണ്ടാകുമെന്നും ​ഗവർണർ പരഹസിച്ചു. മുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി തന്നോട് വിശ​ദീകരിക്കുന്നില്ലെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണ്. എന്നാൽ മുഖ്യമന്ത്രി അത് നിർവഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‌

സർക്കാറിനെതിരെരായ പരാതികൾ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ അല്ല. ഭരണഘടന തത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും.

ചാൻസലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com