സയ്യിദ് അഖ്തര്‍ മിര്‍സ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 03:13 PM  |  

Last Updated: 23rd February 2023 03:13 PM  |   A+A-   |  

akhtar_mirza

സയ്യിദ് അഖ്തര്‍ മിര്‍സ/ഫയല്‍

 

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രകാരന്‍ സയ്യിദ് അഖ്തര്‍ മിര്‍സയെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചു. ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ചെയര്‍മാനാണ് അഖ്തര്‍ മിര്‍സ.

പുതിയ ചെയര്‍മാന്‍ വരുന്നതോടെ ഇന്‍സ്റ്റിറ്റിയൂട്ടിനു പുതിയ തുടക്കമാവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സയിദ് മിര്‍സയ്ക്കു കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് മികവിന്റെ കേന്ദ്രമായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശിയായ സയിദ് അഖ്തര്‍ മിര്‍സ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാര ജേതാവാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രിയുടെ ഓഫീസിന് സംശയം തോന്നി, അവര്‍ അലര്‍ട്ട് നല്‍കി; തട്ടിപ്പ് സംഘടിത നീക്കമെന്ന് വിജിലന്‍സ് ഡയറക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ