പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 08:39 PM  |  

Last Updated: 23rd February 2023 08:39 PM  |   A+A-   |  

SALARY

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. സ്‌പെഷ്യസ്റ്റ് ടീച്ചര്‍മാര്‍ക്ക് നിലവില്‍ വേതനമായി നല്‍കിയിരുന്നത് 10,000 രൂപയും ആ തുകയുടെ 12% ഇപിഎഫുമായിരുന്നു. ഇത് 13,400 രൂപയായി വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കാനും തീരുമാനിച്ചു.

ശമ്പള വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ 2022 നവംബര്‍ മുതല്‍ നടപ്പിലാക്കും. ഇപ്പോഴുണ്ടായ പ്രതിമാസ വര്‍ധനവ് 3400 രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കും. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കും.

ആഴ്ചയില്‍ 3 ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി 2 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കണം. മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആര്‍സികളില്‍ പ്ലാന്‍ മീറ്റിങില്‍ പങ്കെടുക്കണം. ടീച്ചര്‍മാരുടെ മറ്റു വിഷയങ്ങളെക്കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെമുതല്‍; നല്‍കുന്നത് ഡിസംബര്‍ മാസത്തിലെ കുടിശ്ശിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ