വീടു പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീണു; പരിക്കേറ്റ തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 02:14 PM  |  

Last Updated: 23rd February 2023 02:14 PM  |   A+A-   |  

DEATH

പ്രതീകാത്മീക ചിത്രം

 

കോഴിക്കോട്: വീടു പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീണു പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് കാരാപ്പറമ്പിലാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശിയാണ് മരിച്ചത്. 

വീടുനോടു ചേര്‍ന്ന കടമുറി പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. തകര്‍ന്നുവീണ സ്ലാബിന് അടിയില്‍ തൊഴിലാളി പെട്ടുപോകുകയായിരുന്നു. 

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു തൊഴിലാളികളാണ് കെട്ടിടം പൊളിക്കല്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊടുംവേനല്‍ എത്തും മുമ്പേ വെന്തുരുകി കേരളം; എരിമയൂരില്‍ 41 ഡിഗ്രി സെല്‍ഷ്യസ്; ഇനിയും കടുക്കുമെന്ന് വിദഗ്ധര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ