ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധന, തിങ്കളാഴ്ച മുതൽ മൊബൈൽ ലാബ്  

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

പത്തനംതിട്ട: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ  ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തും. രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും.

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ പാടുള്ളു എന്നാണ് നിർദേശം. അന്നദാനവും താത്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ് / രജിസ്‌ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്ച മുതൽ ക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവർത്തന സമയം. 

ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com