യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; സംവിധായിക അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്ക് | Published: 24th February 2023 05:03 PM |
Last Updated: 24th February 2023 05:58 PM | A+A A- |

ലക്ഷ്മി ദീപ്ത, ഫെയ്സ്ബുക്ക്
തിരുവനന്തപുരം: യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവിന്റെ പരാതിയില്‍ പറയുന്നത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്മാറാന്‍ ശ്രമിച്ചു. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്നായിരുന്നു യുവാവിന്റെ പരാതിയില്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ