ചെട്ടിക്കുളങ്ങര ഭരണി: നാളെ പ്രാദേശിക അവധി

By സമകാലികമലയാളം ഡെസ്ക്  |   Published: 24th February 2023 06:20 PM  |  

Last Updated: 24th February 2023 06:20 PM  |   A+A-   |  

chettikulangara

ചെട്ടിക്കുളങ്ങര ക്ഷേത്രം, ഫയല്‍

 

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 

13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആകാശത്ത് ചുറ്റിപ്പറന്നത് 11 തവണ; ലാന്‍ഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരുമായി വൈകീട്ട് ദമാമിലേക്ക് പോകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ