കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ടു, കോഴിക്കോട് ദമ്പതികൾ മരിച്ചു 

ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിന്റെ അടിയിൽപെട്ട് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളാണ് മരിച്ചത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72) ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക് പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീണു. ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com