സ്കൂട്ടറിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി; യുവാവ് പിടിയിൽ
By സമകാലികമലയാളം ഡെസ്ക് | Published: 24th February 2023 09:51 PM |
Last Updated: 24th February 2023 09:51 PM | A+A A- |

വിയാസ്
ആലപ്പുഴ: സ്കൂട്ടറിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ് (28) ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്ന് പുലർച്ചെ കലവൂർ ജംഗ്ഷനിലാണ് സംഭവം. സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒളിവിലായിരുന്ന സിപിഎം നേതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ