മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2023 06:43 AM |
Last Updated: 24th February 2023 06:44 AM | A+A A- |

നേഹ ജോര്‍ജ്/ ചിത്രം; ഫെയ്സ്ബുക്ക്
ലണ്ടൻ; യുകെയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആണ് നേഹ. കുടുംബം ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്.
ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര ചെയ്യാനിരിക്കെ ആയിരുന്നു ആപ്രതീക്ഷിത വിയോഗം. കോട്ടയം പാലാ സ്വദേശി ബിനില്‍ ബേബിയുമായി 2021 ഓഗസ്റ്റിലാണ് വിവാഹിതയാവുന്നത്. യുകെയിൽ നിന്ന് ഭർത്താവ് ജോലി ചെയ്യുന്ന ഓസ്‍ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.
യാത്രയുടെ ഭാഗമായി സുഹൃത്തുക്കൾക്കായി നൽകി വിടവാങ്ങൽ പാർട്ടിയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. നേഹയുടെ നിര്യാണത്തില്‍ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. കഴിഞ്ഞ ദിവസമാണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന മലായാളി വിദ്യാര്‍ത്ഥി കാറിടിച്ചു മരിച്ചു എന്ന വാർത്ത വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ