മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോൾ; വാതിൽ ചവിട്ടിതുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2023 09:01 AM |
Last Updated: 24th February 2023 09:01 AM | A+A A- |

മരിച്ച സനൂപ്, പ്രതീകാത്മക ചിത്രം
ഇടുക്കി; മരിക്കാൻ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി. പിന്നീട് ഭാര്യയെ ഫോൺ വിളിച്ച് തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ സനൂപിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജു ആണ് ഭാര്യ. യുവിൻ മകനാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ട്യൂഷന് പോകാത്തതിന് വഴക്കുപറഞ്ഞു; 11 വയസുകാരി തൂങ്ങിമരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ