ബൈക്കില്‍ ചാരിനിന്നതിന് വിദ്യാര്‍ഥികളെ ബ്ലേഡുകൊണ്ട് വരഞ്ഞു; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 03:42 PM |
Last Updated: 25th February 2023 03:42 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ബൈക്കില്‍ ചാരിനിന്നതിന് വിദ്യാര്‍ഥികളെ ബ്ലേഡ് കൊണ്ട് ഉപദ്രവിച്ചതായി പരാതി. തിരുവല്ല കുന്നന്താനം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ വൈശാഖ്, എല്‍ബിന്‍ എന്നിവരെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ അഭിലാഷ് ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിച്ചത്.
കുന്നന്താനം ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തുവച്ചായിരുന്നു സംഭവം. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അഭിലാഷിന്റെ ബൈക്കില്‍ ചാരിനിന്നിരുന്നു. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ കൈയിലുണ്ടായിരുന്ന ബ്ലേഡുകൊണ്ട് അഭിലാഷ് ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ