പ്രവര്‍ത്തക സമിതിയില്‍ 35 പേര്‍; സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സംവരണം; കോണ്‍ഗ്രസില്‍ ഭരണഘടന ഭേദഗതി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിയില്‍ മുന്‍ പ്രധാനമന്ത്രിമാരെയും പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്താനും തീരുമാനം 
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിന്ന്/ ട്വിറ്റര്‍
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിന്ന്/ ട്വിറ്റര്‍

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച് ഭരണഘടനാ ഭേദദതി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പാസാക്കി. പ്രവര്‍ത്തക സമിതിയില്‍ 50 ശതമാനം എസ്‌സി -എസ്ടി, സ്്ത്രീകള്‍/, യുവജനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യും. 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയില്‍ മുന്‍ പ്രധാനമന്ത്രിമാരെയും പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തു. എഐസിസി അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനനവ് വരുത്തി.

കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പഴ്‌സനുമായ സോണിയ ഗാന്ധി പറഞ്ഞു.  തന്റെ ഇന്നിങ്‌സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com